ബദാം കുതിർത്ത് കഴിച്ചാൽ !

soaked nuts


ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്നും എല്ലുകളെ ബലപ്പെടുത്തുമെന്നും വിദ​ഗ്ധർ പറയുന്നു. ബദാം കഴിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിൽ കാണപ്പെടുന്ന ഫൈറ്റിക് ആസിഡിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നു. 

ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ഫൈറ്റിക് ആസിഡ് തടസ്സപ്പെടുത്തും. ബദാം കുതിർക്കുന്നതിലൂടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഇത് ശരീരത്തിന് സുപ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതയുടെ സാധ്യത കുറയ്ക്കുന്നു.

കുതിർത്ത ബദാം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും കുറഞ്ഞ കലോറി ലഘുഭക്ഷണമായി പ്രവർത്തിക്കുകയും അമിതവണ്ണം ഒഴിവാക്കുകയും ചെയ്യുന്നു. 

തലച്ചോറിലെ പുതിയ കോശങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന എൽ -കാർനിറ്റൈനിന്റെ മികച്ച ഉറവിടമാണ് ബദാം. ബദാം ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നവുമാണ്. ഇവ രണ്ടും ഫലപ്രദമായ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Tags