രാത്രി ഏറെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരും അറിയാൻ..

sleeping at morning

നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം, ഇത്തരക്കാർക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് ലക്ഷം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇത്തരക്കാരിൽ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണെന്നും വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും കണ്ടെത്തി.

Share this story