ഉച്ചയുറക്കം കൂടുതലാവരുത് !

sleeping

ഉച്ചയുറക്കം കൂടുന്ന ശീലം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം അധികമായാൽ അമിതവണ്ണവും മറ്റുപല രോ​ഗങ്ങളും ഉണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

30 മിനിറ്റിലധികം നീണ്ടു നിൽക്കുന്ന ഉച്ചമയക്കം ബോഡി മാസ് ഇൻഡെക്സ്, പഞ്ചസാരയുടെ തോത്, രക്തസമ്മർദം എന്നിവ കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ​ഗവേഷണത്തിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് അരമണിക്കൂറിലധികം ഉറങ്ങുന്നവരിൽ ഉയർന്ന ബോഡി മാസ് ഇൻഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയത്. ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ചയാപചയ പ്രശ്നങ്ങൾക്കുള്ള സാധ്യത 8.1 ശതമാനം അധികമാണ്.

ആഴ്ച്ചയിലൊരിക്കലെങ്കിലും നീണ്ട ഉച്ചമയക്കത്തിൽ ഏർപ്പെടുന്നവർ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം വളരെ വൈകിയാണെന്നും ഗവേഷകർ പറയുന്നു. ഇവരിൽ പുകവലി സാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒബീസിറ്റി ജേണലിലാണ് പഠനത്തിൻറെ ഫലം പ്രസിദ്ധീകരിച്ചത്.
 

Tags