ചർമ്മത്തില്‍ വെളുത്തപാടുകൾ ഉണ്ടോ? എങ്കിൽ കാരണം ഇതാകാം
ശരീര ചർമ്മത്തിൽ വെളുത്തപാടുകൾ ഉണ്ടാവാനുള്ള പ്രധാന കാരണം ചർമ്മത്തിലെ നിറക്കൂട്ടുകളെ നഷ്ടപ്പെടുന്നതാണ്. ഇത് ചിലപ്പോഴൊക്കെ ചർമ്മങ്ങളിൽ വെളുത്ത പാടുകളായും, കറുത്ത പാടുകളായും, ത്വക്കിൽ കണ്ടുവരുന്ന മറ്റു ചില നിറവ്യത്യാസങ്ങളായും കാണപ്പെടാറുണ്ട്.
വെളുത്തപാടുകൾ മനുഷ്യസമൂഹത്തിൽ ആൺ-പെൺ ഭേദമെന്യേ എല്ലാത്തരം ആളുകൾക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഊഷ്മാവ് കൂടുതലായി ഉയർന്നു നിൽക്കുന്ന ശീതോഷ്ണമേഘലകളിൽ താമസിക്കുന്നവർക്ക് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. ശരീരഭാഗങ്ങളിൽ ചിലയിടത്തൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത പാടുകൾ ചിലപ്പോൾ ചൊറിച്ചിലിനേയും കൂടെ കൊണ്ടുവരാം. ഈ അസുഖത്തിന് കാരണമായിത്തീരുന്ന അനവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പൊതുവേ കൂടുതലായി കണ്ടുവരുന്നതും പാണ്ടുരോഗമാണ്
ചർമ്മ കോശങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന മെലാനിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ മൂലം ഉണ്ടാവുന്നതാണ് പാണ്ടുരോഗം. മെലനോസൈറ്റസ് എന്ന ഗ്രന്ധിയുടെ നാശമാണ് ചർമ്മത്തിൽ ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. ശരീരത്തിൽ ഇങ്ങനെ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിന്റെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഏതാണ്ട് രണ്ടു മുതൽ അഞ്ച് മില്യൻ വരെ അമേരിക്കക്കാർ അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ 2 ശതമാനത്തോളം ആളുകൾ പാണ്ടുരോഗം ബാധിച്ചവരാണ്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളായ വെളുത്ത പാടുകൾ ആദ്യത്തെ 10 മുതൽ 30 വർഷങ്ങൾക്കുള്ളിൽ തന്നെ അവരിൽ കാണപ്പെട്ടു വരുന്നു.