ചർമ്മം ആരോഗ്യകരമാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

walnuts
ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും രക്തചംക്രമണം

ചർമ്മത്തിന് തിളക്കം ലഭിക്കാൻ ഫേസ് പാക്കുകൾ പോലെ തന്നെ പ്രധാനമാണ് ആരോ​ഗ്യമുള്ള ഭക്ഷണക്രമവും. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ശരീരവും ചർമ്മവും ആരോഗ്യകരമാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് അറിയാം. 

വാൾനട്ട്... വാൾനട്ട് വളരെ ആരോഗ്യകരവും ചർമ്മത്തിന് നല്ലതുമാണ്. അവശ്യ ഒമേഗ -6, ഫാറ്റി ആസിഡുകൾ എന്നിവയും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ആവശ്യമായ സിങ്ക് പോലെയുള്ള മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മിൽക്ക് ഷേക്കുകൾ, സ്മൂത്തികൾ, ഡെസേർട്ട് എന്നിവയിൽ ചേർത്ത് വാൾനട്ട് കഴിക്കാവുന്നതാണ്.

നാരങ്ങ...വിറ്റാമിൻ ബി, സി, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും. ഇതിൽ സ്വാഭാവിക ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രായത്തിന്റെ പാടുകൾ കുറയ്ക്കാനും സഹായിക്കും. 

ബീറ്റ്റൂട്ട്...ചർമ്മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണ് ബീറ്റ്‌റൂട്ട്. ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നിറയ്ക്കാനും പിഗ്മെന്റേഷൻ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുന്നു, ഇത് ചർമ്മത്തിന് പ്രത്യേകിച്ച് മുഖത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു. 

ഫ്ളാക്സ് സീഡ്... ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 കൊഴുപ്പ് കൂടുതലാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്തുമ്പോൾ വീക്കം നേരിടാൻ സഹായിക്കുന്നു. ഫ്ളാക്സ് സീഡുകൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുമെന്ന് മാത്രമല്ല, മുടിക്ക് ഫലപ്രദവുമാണ്. ഫ്ളാക്സ് സീഡുകൾ വൈവിധ്യമാർന്നതും പല വിഭവങ്ങളിൽ ചേർക്കാവുന്നതുമാണ്.

മുന്തിരി...ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും മുന്തിരി സഹായകമാണ്. ഇത് ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകൾ, ചുളിവുകൾ, പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

Share this story