വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം...

skin care
skin care

ചർമ്മത്തിന്‍റെ ആരോഗ്യം ഉൾപ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചർമ്മത്തെ ഈർപ്പവും മൃദുവുമാക്കി സൂക്ഷിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് തിളക്കവും ജലാംശവും നിലനിർത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം

വെള്ളം ധാരാളമായി കുടിക്കുക. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് വെള്ളം നന്നായി കുടിക്കണം. ഇത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

2. ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. ഇതിനായി ഇലക്കറികള്‍, തക്കാളി, ബെറി പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

3. ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി സാല്‍മണ്‍ ഫിഷ്, ഫ്ലാക്സ് സീഡ്, ചിയാ സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി ഓറഞ്ച്, കിവി, കാപ്സിക്കം, ബ്രൊക്കോളി, നെല്ലിക്ക തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

5. വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, ചീര, അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

6. പഞ്ചസാരയുടെ ഉപയോഗം പരമിതപ്പെടുത്തുക

പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്തുക. ഇവയൊന്നും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.

7. മദ്യം ഒഴിവാക്കുക

അമിതമായ മദ്യപാനം ചർമ്മത്തെ നിർജ്ജലീകരണം ചെയ്യുകയും ചര്‍മ്മത്തിന് അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക.

Tags