ചര്‍മ്മ സംരക്ഷണത്തിന് ഇങ്ങനെ ഉപയോഗിച്ചു നോക്കൂ കറ്റാര്‍വാഴ

aloe vera juice
aloe vera juice


ചര്‍മ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഫലപ്രദമായ ചെടിയാണ് കറ്റാര്‍ വാഴ. ചെറിയ പൊള്ളലുകള്‍ പറ്റിയാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. പൊള്ളിയ പാടുകള്‍ മാറ്റാനും ഇവ നല്ലതാണ്. പുറത്ത് പോവുന്നതിന് മുന്‍പായി കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ, തൈര്, കടലമാവ് എന്നിവ ചേര്‍ത്ത് ഫേസ് മാസ്‌ക്ക് തയാറാക്കാം. ക്ലെന്‍സിങ്ങ് ജെല്ലായും അലോവേര ഉപയോഗിക്കാം.


കറ്റാര്‍ വാഴ മിക്‌സിയില്‍ അടിച്ച ശേഷം ഐസ് ട്രേയില്‍ വച്ച് ഫ്രീസ് ചെയ്‌തെടുക്കാം. ഇതുകൊണ്ട് ഇടയ്ക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്.
ചര്‍മ്മ രോഗങ്ങളായ ചൊറി, ചിരങ്ങ് എന്നിവയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു.

എണ്ണ കാച്ചുന്ന കൂട്ടിലും ഇവ ഉള്‍പ്പെടുത്താവുന്നതാണ്. ചെറിയ കഷണങ്ങളായും അരച്ചും ചേര്‍ക്കാം. കറ്റാര്‍ വാഴ വെറുതെ വെള്ളം ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കാം. പുതിനയും, നാരങ്ങ നീരും വേണമെങ്കില്‍ ചേര്‍ക്കാം. നിരവധി ഗുണങ്ങള്‍ കറ്റാര്‍ വാഴയ്ക്ക് ഉണ്ടെങ്കിലും ഇതിന് പാര്‍ശ്വ ഫലങ്ങളുമുണ്ട്.


ചിലര്‍ക്ക് ഇത് ഉപയോഗിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഏതെങ്കിലും തരത്തില്‍ അലര്‍ജിയുള്ളവരാണെങ്കില്‍ ചര്‍മ്മ രോഗ വിദഗ്ധനോട് ഉപദേശം നേടിയ ശേഷം മാത്രം ഉപയോഗിക്കാം. കറ്റാര്‍ വാഴ തണ്ടോടു കൂടി മുറിച്ചെടുക്കുക. ഇത് ഒരു ടിഷ്യൂ പേപ്പറിലോ, തുണിയിലോ അല്‍പ്പനേരം കുത്തി ചാരി വയ്ക്കുക. മഞ്ഞ നിറത്തിലൊരു വെള്ളം ഇതില്‍ നിന്ന് വാര്‍ന്നു പോവുന്നത് കാണാം ഇതിനുശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.

Tags