ചോറിനൊപ്പം ഒരു വെറൈറ്റി അച്ചാർ ആയാലോ

google news
ShrimpPickle

ആവശ്യമായ ചേരുവകൾ

 ചെമ്മീൻ 1 കിലോ, കാശ്മീരി മുളക് പൊടി 3 ടീസ്പൂൺ, മഞ്ഞൾ പൊടി ½ ടീസ്പൂൺ കുരുമുളക് പൊടി ¼ ടീസ്പൂൺ, ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തിൽ അരിഞ്ഞത്) ,വെളുത്തുള്ളി ½ കപ്പ്, പച്ചമുളക് 4, കായം 1 ടീസ്പൂൺ, ഉലുവ 1ടീസ്പൂൺ, വിനാഗിരി ആവശ്യത്തിന്, കറിവേപ്പില , കടുക്, എണ്ണ, ഉപ്പു പാകത്തിന്

ചെമ്മീൻ അച്ചാർ  തയ്യാറാക്കുന്ന വിധം 

ചെമ്മീൻ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂർ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പോകൂ.അപ്പോൾ അച്ചാർ കേടു കൂടാതെ കുറെ നാൾ സൂക്ഷിക്കാം.) വറുത്ത ചെമ്മീൻ വേറൊരു പാത്രത്തിൽ കോരി മാറ്റി വെയ്ക്കുക .

ചെമ്മീൻ വറുത്ത പാത്രത്തിൽ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്ത്ത്ം പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. വറത്ത ചെമ്മീനും ഉപ്പും ചേര്ത്ത്് നന്നായി ഇളക്കാം. അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതിൽ ഒഴിക്കണം. ചെമ്മീൻ അച്ചാർ തയ്യാർ. തണുക്കുമ്പോൾ വെള്ള മയം ഇല്ലാത്ത കുപ്പിയിൽ ഇട്ടു നന്നായി അടച്ചു വെയ്ക്കുക. (കൂടുതൽ നാൾ വെച്ചേക്കാൻ ആണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

Tags