ശാരീരികബന്ധത്തിന് എപ്പോഴും താല്‍പര്യം കൂടുതല്‍ ആര്‍ക്ക്, സ്‌ത്രീയ്‌ക്കോ പുരുഷനോ, പഠനങ്ങള്‍ പറയുന്നത് നോക്കാം..
sex health

സ്‌ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ പ്രധാനമാണ് പങ്കാളിയുമായുള‌ള ശാരീരികബന്ധം. എന്നാല്‍ ഇവരില്‍ ആര്‍ക്കാണ് ഏറ്റവുമധികം ലൈംഗികബന്ധത്തോട് താല്‍പര്യം എന്നറിയാമോ..? സംശയിക്കണ്ട പുരുഷന് തന്നെ.

ലവ് ഹോര്‍‌മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിനാണ് ഇക്കാര്യത്തില്‍ പുരുഷന്മാരുടെ ഈ താല്‍പര്യത്തിന് കാരണം. എന്‍ഡോക്രൈന്‍ സൊസൈറ്റി തങ്ങളുടെ ജേണല്‍ ഓഫ് ക്ളിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ ലവ് ഹോര്‍മോണിന്റെ വ‌ര്‍ദ്ധനവ് പുരുഷന് പ്രശ്‌നമുണ്ടാക്കും. അമിതമായ ലൈംഗികാസക്തി പ്രശ്‌നമുള‌ള പുരുഷന്മാരില്‍ ഈ ഹോര്‍മോണ്‍ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഡോപാമിന്‍, സെറോടോണിന്‍ എന്നീ സ്‌ത്രീ-പുരുഷ ഹോര്‍മോണുകള്‍ നല്ല വികാരങ്ങളെ ഉണര്‍‌ത്താറുണ്ട്. ഇതേ പ്രവര്‍ത്തി തന്നെയാണ് ഓക്‌സിടോസിനും ചെയ്യുക.

അമിത ലൈംഗികാസക്തി കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപി വഴി പരിഹരിക്കാം. ഇതൊരു മനോരോഗമാണെന്ന് മനസിലാക്കിയുള‌ള ചികിത്സാ രീതിയാണിത്. ആറ്മാസത്തിലധികം കാലം അമിത ലൈംഗികാസക്തി രോഗലക്ഷണമാണ്. ഈ രോഗമുള‌ളവരില്‍ ഓക്‌സിടോസിന്‍ അളവ് ചികിത്സയിലൂടെ സാധാരണ നിലയിലാക്കുകയാണ് പതിവ്.

Share this story