എലിപ്പനി: മുന്‍കരുതലുകള്‍ എടുക്കണം

RAT

കോഴിക്കോട് :  മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

 കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. കൈയുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന കാലയളവില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ഡി എം ഒ അറിയിച്ചു.

Tags