ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇത് ...

pumpkin seeds
pumpkin seeds

മത്തങ്ങ മാത്രമല്ല മത്തങ്ങ വിത്തുകളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ.  മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്.

ഒന്ന്...

മത്തങ്ങ വിത്തുകൾ  കഴിക്കുന്നത് നല്ല  ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് ഇവ സഹായിക്കും.

രണ്ട്...

വിറ്റാമിൻ സിയും സിങ്കും ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

മൂന്ന്...

പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്...

സിങ്കും മഗ്നീഷ്യവുമൊക്കെ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആറ്...

നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

ഏഴ്...

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിൻ എ അടങ്ങിയ  മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

എട്ട്...

പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

ഒമ്പത്...

ആന്‍റി ഓക്സിഡന്‍റികള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.

പത്ത്...

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.

പതിനൊന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Tags