ശരീരത്തിലെ അണുബാധകള്‍ക്കെതിരെ പോരാടാന്‍ മത്തങ്ങ കഴിക്കു

google news
 Pumpkin Cultivation

'മത്തൻ കുത്തിയാൻ കുമ്പളം മുളയ്ക്കില്ല' എന്ന പഴമൊഴി പലപ്പോഴും നമ്മുടെ സംസാരത്തിൽ വരാറുണ്ട്. പഴമൊഴിയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും മത്തൻ ഉത്തമമാണ്. മത്തങ്ങ മാത്രമല്ല, അതിന്റെ ഇലയും പൂവും കുരുവുമൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മത്തൻ വളരെയധികം സഹായിക്കുന്നുണ്ട്. വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി ഉറപ്പാക്കുന്നു, കാരണം ഈ വിറ്റാമിൻ വേണ്ടത്ര ലഭിക്കാത്തത് ആണ് പലപ്പോഴും അന്ധതയ്ക്ക് കാരണമാകുന്നത്.തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, മത്തങ്ങയിൽ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയുണ്ട്, ഇത് വാർദ്ധക്യത്തിലെ മാക്യുലർ ഡീജനറേഷനിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്ന പോഷകങ്ങളാണ്. അതുകൊണ്ട് വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമായ മത്തൻ ദിനവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മത്തങ്ങയിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ചർമ്മത്തിലെ ചുളിവുകളും ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളും തടയുന്നു. ഒപ്പം ചർമ്മം തിളങ്ങാനും ഇത് സഹായിക്കും. 

പതിവായി മത്തങ്ങ കഴിക്കുകയാണെങ്കിൽ, ക്യാൻസറിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു.

മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. 

മത്തങ്ങയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

മത്തങ്ങാക്കുരുവിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവ ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 100 ഗ്രാം മത്തങ്ങയിൽ 26 കലോറിയും 200 ഗ്രാം മത്തങ്ങയിൽ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. 

 ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ. 

വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 

Tags