പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ...

google news
 gym

ശരീരം ഫിറ്റായി നിലനിർത്താനും ജിമ്മിൽ പോകുന്നവരുമെല്ലാം പ്രധാനമായി കഴിക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡർ.
ശരീരത്തിലെ മസ്സിലുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടേയുമൊക്കെ ശരിയായ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അനിവാര്യമാണ്.

പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം മസിലുകൾ വലുതാകുമെന്നുള്ള ധാരണ തീർത്തും തെറ്റാണ്. പ്രോട്ടീൻ പൗഡറെന്നാൽ മസിൽ വീർപ്പിക്കാനുള്ള ഒരു മരുന്നല്ല. മറിച്ച്, ഡയറ്ററി സപ്പ്ളിമെന്റുകൾ ആണ്. പ്രോട്ടീൻ പൊടി അമിതമായി കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

മൊത്തത്തിലുള്ള കലോറി ഉപഭോഗം നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്.  ദൈനംദിന കലോറി ഉപഭോഗം ക്രമീകരിക്കാതെ നഭക്ഷണത്തിൽ പ്രോട്ടീൻ പൗഡറുകൾ ചേർക്കുന്നത് അമിതഭാരത്തിന് കാരണമാകും.

പ്രോട്ടീൻ പൗഡറുകൾക്ക് മാത്രം ശരീരഭാരം കുറയ്ക്കാനോ പേശികളുടെ വളർച്ചയെ സഹായിക്കാനോ കഴിയില്ല. വ്യായാമം ചെയ്യാത്തപ്പോൾ കഴിക്കുന്ന പ്രോട്ടീൻ പൗഡർ കുറഞ്ഞ ഊർജ്ജ ആവശ്യകത കാരണം കൊഴുപ്പായി സംഭരിക്കപ്പെടും. കൂടുതൽ കലോറി ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഓരോ ബ്രാൻഡിലും വ്യത്യസ്ത അളവുകൾ ഉണ്ടാകും. ചില പ്രോട്ടീൻ പൊടികളിൽ മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ലേബലുകൾ ശരിയായി പരിശോധിക്കുകയും ആവശ്യങ്ങൾക്കനുസരിച്ച് അവ ഉപയോഗിക്കുകയും വേണം.

പ്രോട്ടീൻ പൊടികൾക്ക് സാധാരണയായി മുഴുവൻ ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന മൈക്രോ, മാക്രോ ന്യൂട്രിയൻ്റുകൾ അടങ്ങിയിട്ടുണ്ടാകില്ല. പ്രോട്ടീൻ പൗഡറുകളുടെ പല ചേരുവകളും വയറു വീർക്കുന്നതിന് കാരണമാകും. ഇത് അസ്വസ്ഥതകൾക്ക് കാരണമാകും.

ആവശ്യമായതിലും അധിക പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഓക്കാനം, ക്ഷീണം, തലവേദന, മലബന്ധം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന്റെ അവസ്ഥയനുസരിച്ച് ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ മാത്രം ആഹാരക്രമത്തിൽ പ്രോട്ടീൻ പൗഡർ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ടെങ്കിൽ വേറെ പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കേണ്ടതില്ല.

Tags