ഫാറ്റി ലിവർ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ..

fatty liver

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയെ ബാധിക്കുക ചെയ്യുന്നു. പൊണ്ണത്തടി, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ. ഫാറ്റി ലിവർ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ..

അവാക്കാഡോ

അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗ സാധ്യത തടയാനും സഹാിക്കും. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ‌ആന്റി -ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും അവാക്കാഡോയിൽ അടങ്ങിയിരിക്കുന്നു.


ഒമേഗ 3 ഫാറ്റി ആസിഡുകൾ

ഒമേഗ 3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിൻ്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ ഉള്ളവരിൽ HDL കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. സാൽമൺ, ട്യൂണ, മത്തി, ഫ്ളാക്സ് സീഡുകൾ, വാൾനട്ട് തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.

ബ്രൊക്കോളി

ബ്രോക്കോളി കരളിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കരൾ രോ​ഗങ്ങൾ തടയുന്നതിന് ബ്രൊക്കോളി സൂപ്പായോ സാലഡ് രൂപത്തിലോ കഴിക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി കരളിലെ കൊഴുപ്പ് ശേഖരണവും കൊഴുപ്പിൻ്റെ ഭാരവും കുറയ്ക്കുകയും കരളിലെ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനം മികച്ചതാക്കുകയും കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കാപ്പി

ഒരു ദിവസം 2 കപ്പ് കാപ്പി കുടിക്കുന്നത് സിറോസിസിൻ്റെ സാധ്യത 44% കുറയ്ക്കുക ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ മികച്ച പാനീയമാണ് കാപ്പി.

Tags