ഗർഭാശയ കാൻസർ തടയാൻ അടുക്കളയിലെ ഈ പച്ചക്കറി നിങ്ങളെ സഹായിക്കും
മിക്ക ആളുകളുടെയും ഇഷ്ട വിഭവമായിരിക്കും ഉരുളക്കിഴങ്ങ്. മിക്ക വീടുകളിലും പതിവായി തയ്യാറാക്കുന്നൊരു വിഭവമാണ് ഉരുളക്കിഴങ്ങ്. കറിയായോ, റോസ്റ്റ് ആയോ, ഫ്രൈ ആയോ എല്ലാം ഉരുളക്കിഴങ്ങ് തയ്യാറാക്കാം. വൈവിധ്യമാർന്ന വിഭവങ്ങൾ ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കിയാലും ഉരുളക്കിഴങ്ങിന് രുചിക്ക് വലിയ മാറ്റമൊന്നുമില്ലെന്നും പറഞ്ഞ് ധാരാളം പേർ ഉരുളക്കിഴങ്ങ് ഒഴിവാക്കാറുണ്ട്.എന്നാൽ മിതമായ അളവിൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ് കെട്ടോ. രുചി മാത്രമല്ലല്ലോ, ആരോഗ്യത്തിനും ഭക്ഷണം കൊണ്ട് ചില ഗുണങ്ങളുണ്ടല്ലോ!
ബിപി (രക്തസമ്മർദ്ദം) ഉള്ളവർക്കാണെങ്കിൽ ബിപി നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഇത് ഡയറ്റിലുൾപ്പെടുത്താവുന്നതാണ്. ഉരുളക്കിഴങ്ങിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും ആണ് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്.
കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ശരീരം തടിപ്പിക്കാനും തൂക്കം വർദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റ് എളുപ്പത്തിൽ ദഹിക്കുന്നതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു . അതുകൊണ്ട് രോഗികൾക്കും കുട്ടികൾക്കും ഉരുളക്കിഴങ്ങ് നൽകുന്നത് ദഹന പ്രശ്നങ്ങൾ ഒഴിവാക്കുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യും.
വിറ്റമിൻ സി, ബി കോപ്ലെക്സ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയാണ് ഉരുളക്കിഴങ്ങ്. ഇത് നിങ്ങളുടെ തൊലിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതിനുപുറമെ ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി തേനിനൊപ്പം ചേർത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാനും മുഖക്കുരുവും പാടുകളും അകറ്റാനും ഉപകരിക്കും.
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ വാതരോഗങ്ങളെ തടയാനും ആശ്വാസം നൽകാനും സഹായകമാണ്. ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം വാതരോഗങ്ങൾ ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ശീലവും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാൽ ചിലരിൽ വാതരോഗങ്ങൾ മൂർച്ഛിക്കാനും ഉരുളക്കിഴങ്ങ് കാരണമാവുന്നുണ്ട്.
വിറ്റമിൻ സി, പൊട്ടാസ്യം, വിറ്റമിൻ ബി6 എന്നിവയുടെ സാന്നിധ്യവും എളുപ്പം ദാഹിക്കുന്ന സ്വഭാവവും മൂലം ആമാശയത്തിലെയും കുടലുകളിലെയും നീർക്കെട്ട് തടയാൻ ഉരുളക്കിഴങ്ങിന് സാധിക്കും.
വായ്പ്പുണ്ണ് ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രോഗം സുഖപ്പെടുത്താൻ സഹായിക്കും. അതുപോലെ ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്.
തലച്ചോറിൻറെ സുഗമമായ പ്രവർത്തനത്തിന് ഗ്ലൂക്കോസ്, ഓക്സിജൻ, വിറ്റമിൻ ബി കോപ്ലക്സ്, ചില ഹോർമോണുകൾ, അമിനോ ആസിഡുകൾ, ഒമേഗ-3 എന്നിവ ആവശ്യമാണ്. ഉരുളക്കിഴങ്ങിൽ മേൽപ്പറഞ്ഞവയിൽ പലതും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയ്ക്ക് പുറമേ കാരറ്റെനോയിഡ്സ് എന്ന ഘടകം കൂടി ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ആന്തരാവയവങ്ങൾക്കും ഗുണം ചെയ്യും. പക്ഷെ പ്രമേഹ രോഗികൾക്കും മറ്റും ഉരുളക്കിഴങ്ങ് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇക്കൂട്ടർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ധാരാളം ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാൽ വയറിളക്കം ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാൽ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോൾ വയറിളക്കം കൂടുതൽ വഷളാക്കിയേക്കാം.
ഉരുളക്കിഴങ്ങിൻറെ ജ്യൂസ് മുറിവുകൾ, പൊള്ളലുകൾ, ഉളുക്ക്, ത്വക് രോഗങ്ങൾ, അൾസർ, പ്രൊസ്റ്റേറ്റ് കാൻസർ,ഗർഭാശയ കാൻസർ എന്നിവയ്ക്ക് ആശ്വാസം നൽകും.