മാതളനാരങ്ങയുടെ തൊലി കളയരുത്, ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ...

 Pomegranate

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ്  മാതളനാരങ്ങ. എന്നാൽ മാതളനാരങ്ങ മാത്രമല്ല മാതളനാരങ്ങയുടെ തൊലിയും പോഷക​ഗുണമുള്ളതാണ്. മാതളനാരങ്ങയുടെ തൊലിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം എല്ലായ്പ്പോഴും ദോഷകരമാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അത് ക്യാൻസർ പോലുള്ള വിട്ടുമാറാത്ത ആരോഗ്യ രോഗങ്ങൾക്ക് കാരണം.

പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മാതളനാരങ്ങയുടെ തൊലികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാതളനാരങ്ങയുടെ തൊലി ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അവ സഹായിച്ചേക്കാം.

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് മാതളനാരങ്ങ തൊലിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ‌മാതളനാരങ്ങയുടെ തൊലിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബർ മലവിസർജ്ജനത്തെ നിയന്ത്രിക്കാനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനും മാതള നാരങ്ങ സഹായിക്കുന്നു.

മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഏറെ നാൾ സൂക്ഷിക്കാവുന്നതാണ്. ചർമ്മത്തിലെ അണുബാധ തടയാനും മാതള നാരങ്ങയുടെ തൊലിക്ക് കഴിയും. കൂടാതെ മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ദിവസവും പല്ലു തേയ്ക്കുന്നത് പല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്നും മോണ രോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

മാതളനാരങ്ങയിലെ പോളിഫെനോളുകൾ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് ചില ​ഗവേഷണ പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങയുടെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ, atherosclerosis സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.

Tags