ഈ അസുഖക്കാർ ജീരകം ഉപയോഗിക്കുമ്പോ സൂക്ഷിക്കുക

drinking cumin
drinking cumin

ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ജീരകം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. 

വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്‌ക്കെല്ലാം ജീരകം ഉപയോഗിക്കാം.

കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കും. മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ജീരകം സഹായിക്കും.


നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. അമിതമായി ജീരകം കഴിക്കുന്നത് കരളിന് പ്രശ്നമുണ്ടാക്കും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്നത്തിലാക്കുന്നു. 


പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാരണം ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കും. പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.
 

Tags