സ്ഥിരമായി പാഷന്‍ ഫ്രൂട്ട് കഴിക്കുന്നവര്‍ ഇതറിയുക

Passion fruit
Passion fruit

പുളിരസമാണെങ്കിലും കുറച്ച് പഞ്ചസാര കൂടി ചേര്‍ത്ത് പാഷന്‍ ഫ്രൂട്ട് കഴിക്കാനാണ് പലര്‍ക്കും ഇഷ്ടം. നമ്മള്‍ കരുതുന്നതുപോലെ അത്ര നിസ്സാരനല്ല പാഷന്‍ ഫ്രൂട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ആന്റി ഓക്‌സിഡന്റ് കൂടിയാണ് വൈറ്റമിന്‍ സി. പാഷന്‍ ഫ്രൂട്ടില്‍ ജീവകം എ ഉണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്.


വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്.

പാഷന്‍ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെന്‍ഷനും കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷന്‍ഫ്രൂട്ട് ജ്യൂസ്.


മിക്ക ആളുകള്‍ക്കും പാഷന്‍ഫ്രൂട്ട് സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ ഇത് അലര്‍ജി ഉണ്ടാക്കും. ലാക്ടോസ് അലര്‍ജി ഉള്ളവരില്‍ ചിലപ്പോള്‍ പാഷന്‍ ഫ്രൂട്ട് അലര്‍ജിക്ക് കാരണമാകും. കാരണം പാലില്‍ അടങ്ങിയ ചില പ്രോട്ടീനുകള്‍ പാഷന്‍ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാല്‍ അലര്‍ജി ഉള്ളവര്‍ പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ അല്പം ഒന്നു ശ്രദ്ധിക്കാം.

Tags