തൊണ്ടവേദന പെട്ടന്നു അകറ്റാൻ പപ്പായ ഇങ്ങനെ ഉപയോഗിക്കു ...

google news
throat

നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ കണ്ടു വരുന്ന ഫലമാണ് പപ്പായ. സൗന്ദര്യ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും പപ്പായ തന്നെയാണ് മുന്നിൽ എന്നു പറയുന്നതിന് യാതൊരു തെറ്റുമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് പപ്പായ നമുക്ക് നൽകുന്നത്.

പപ്പായ ജ്യൂസിനും ഇതേ ഗുണങ്ങളൊക്കെത്തന്നെയാണ് ഉള്ളത്. പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങൾ ആലോചിച്ചു തന്നെയാണ് ഈ സുന്ദരനെ എല്ലാവരും കൂടെക്കൂട്ടുന്നത്. പപ്പായ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ക്യാൻസറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിൽ പപ്പായ ജ്യൂസ് കേമനാണ്. ദിവസവും രാവിലെയും വൈകുന്നേരവും പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞതാണ് എന്നതും പപ്പായയുടെ ആരോഗ്യഗുണങ്ങളെ വർദ്ധിപ്പിക്കുന്നു.

രക്തസമ്മർദ്ദത്തെ കൃത്യമാക്കുന്ന കാര്യത്തിലും പപ്പായ ജ്യൂസ് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മറ്റു നരുന്നുകളെ ആശ്രയിച്ച് കാലം കഴിയ്്ക്കുന്നതിനു പകരം എന്നും പപ്പായ ജ്യൂസ് സ്ഥിരമാക്കൂ. ആരോഗ്യം നിങ്ങളെ തേടി വരും.

ശ്വസന പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകാൻ പപ്പായ ജ്യൂസിന് കഴിയുന്നു. ശ്വാസതടസ്സം പരിഹരിക്കാൻ ഇതിനേക്കാൾ പറ്റിയ മറ്റൊരു ജ്യൂസ് ഇല്ല എന്നു തന്നെ പറയാം.

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ പപ്പായ ജ്യൂസ് മലബന്ധം ഇല്ലാതാക്കുന്നു. വയറു സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പ്രതിവിധിയാണ് പപ്പായ ജ്യൂസ്.

പക്ഷാഘാതം എന്ന ഭീകരമായ അവസ്ഥയിൽ നിന്നും മുക്തി നേടാൻ പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. പപ്പായയിൽ അടങ്ങിയിട്ടുള്ള പാപ്പെയ്ൻ എന്ന ഘടകമാണ് പക്ഷാഘാതത്തെ ഇല്ലാതാക്കുന്നത്.

ശരീരത്തിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങളെ പുറന്തള്ളുന്നതിന് പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തെ ക്ലീൻ ആക്കുന്നു.

പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ വിധ പ്രയാസങ്ങളേയും പപ്പായ ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുന്നു. ഇത് ശ്വാസകോശത്തെ ക്ലീനാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാലാവസ്ഥ മാറ്റത്തിന്റേയും മറ്റും ഫലമായി ഉണ്ടാകുന്ന തൊണ്ടവേദനയും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് പപ്പായ ജ്യൂസ് കഴിഞ്ഞേ മറ്റു ജ്യൂസുകൾക്കും ഫലങ്ങൾക്കും സ്ഥാനമുള്ളൂ. തേനിൽ ചാലിച്ച് പപ്പായ ജ്യൂസ് കഴിക്കുന്നതും ഏറ്റവും ഉത്തമമാണ്.

അൾസറിന് ഏറ്റവും നല്ല പ്രതിവിധിയാണ് പപ്പായ ജ്യൂസ്. വയറിലുണ്ടാകുന്ന അൾസർ, കിഡ്‌നി പ്രശ്‌നങ്ങൾ, വിരശല്യം എന്നിവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് പപ്പായ ജ്യൂസ്.

തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് പപ്പായ ജ്യൂസ്. ദിവസവും പപ്പായ ജ്യൂസ്  കഴിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തെ വർദ്ധിപ്പിക്കുകയും തടി കുറച്ച് വയറൊതുക്കുകയും ചെയ്യും.

ആർത്രൈറ്റിസ് പ്രതിവിധിയാണ് പലപ്പോഴും പപ്പായ ജ്യൂസ്. ആർത്രൈറ്റിസ് വരാതെ സൂക്ഷിക്കുന്നതിനും വന്നതിനെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ജ്യൂസിന് കഴിയും.

കരളിലെ ക്യാൻസർ ചെറുക്കാൻ ഏറ്റവും നല്ലരു വഴിയാണ് പപ്പായ ജ്യൂസ് കഴിയ്ക്കുന്നത്. പപ്പായയിൽ അടങ്ങിയിട്ടുള്ള ലിക്കോപ്പൈൻ ആണഅ ലിവർ ക്യാൻസറിനെ ചെറുക്കുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും പപ്പായ ജ്യൂസ് കഴിയ്ക്കാം. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

Tags