സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക
പച്ച ഉള്ളി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഉള്ളിയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, സെലിനിയം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ അമിതമായി പച്ച ഉള്ളി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പച്ച സവാളയുടെ അമിതമായ ഉപയോഗം വയറുവേദനയ്ക്കും നെഞ്ചെരിച്ചിലും ഉണ്ടാക്കും. ഇത് ഛര്‍ദ്ദി, ഓക്കാനം എന്നിവയ്ക്കും കാരണമാകുന്നു. സവാള അമിതമായി കഴിക്കുന്നത് എക്‌സിമയ്ക്ക് കാരണമാകും.
പച്ച ഉള്ളിയില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് വായ് നാറ്റത്തിന് കാരണമാകുന്നു. കൂടാതെ കണ്ണുകളെ അസ്വസ്ഥമാക്കുന്നു. അസംസ്‌കൃത ഉള്ളി കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയ ദഹനനാളത്തിലേക്ക് പ്രവേശിക്കുന്നതിനും കുടലില്‍ അണുബാധ ഉണ്ടാകാനും കാരണമാകുന്നു.
ഗര്‍ഭിണികള്‍ അസംസ്‌കൃത ഉള്ളി കഴിക്കാതിരിക്കുകയാണ് നല്ലത്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. നിങ്ങള്‍ക്ക് മലബന്ധവും അനുഭവപ്പെടാം.