'നിങ്ങള്‍ കെജിഎഫ് പോലെയുള്ള സിനിമ ചെയ്ത് മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ': ദുല്‍ഖറിനോട് ഒമര്‍ ലുലു
‘ദുല്‍ഖറുമായി ഞാന്‍ ഒന്നിച്ചാല്‍ ആദ്യത്തെ 200 കോടി ചിത്രം പിറക്കും’; ഒമര്‍ ലുലു

തൃശൂര്‍ : 'ഹാപ്പി വെഡിങ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍, നടന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച്‌ ഒമര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ, ദുല്‍ഖര്‍ ചെയ്‌ത്‌ ഹിറ്റാക്കരുതെന്ന് ഒമര്‍ പറയുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം കണ്ടതിനു ശേഷമാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കെജിഎഫ് പോലെയുള്ള ചിത്രങ്ങള്‍ ചെയ്ത് മലയാള സിനിമയെ വളര്‍ത്താനും ഒമര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖനോട് ആവശ്യപ്പെടുന്നു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഇന്ന് Salute സിനിമ കണ്ടു എന്റെ അറിവില്‍ ഒരുപാട്‌ പേര്‍ കൊതിക്കുന്ന ദുല്‍ഖന്റെ dateന്
തീവിലയുണ്ട്.
ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്‌ത്‌ ഹിറ്റാക്കരുത് നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ
റോഷന്‍ ചേട്ടാ നിങ്ങള്‍ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട്‌ പഠിക്കാന്‍ ഉണ്ട്.

Share this story