കൂടുതൽ പോഷക ​ഗുണങ്ങളുള്ള ഉണക്കമുന്തിരി ഏതെന്ന് അറിയാമോ ?

raisins
raisins


തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഉണക്കമുന്തിരിയാണ് സാധാരണയായി കണ്ടുവരുന്നത്. തവിട്ട് നിറത്തിലുള്ളവയാണ് പലഹാരങ്ങളിലും പായസത്തിലുമൊക്കെ ചേർത്ത് കാണുന്നത്. കറുത്ത ഉണക്ക മുന്തിരിയാണ് പലരും തലേന്ന് വെള്ളത്തിലിട്ട്  കഴിക്കുന്നത്. ഇവയിൽ ഏതാണ് കൂടുതൽ പോഷക ​ഗുണങ്ങളുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ?
‌‌
രണ്ട് നിറത്തിലുള്ള ഉണക്ക മുന്തിരിയും ഒരു പോലെ മുന്തിരിയിൽ നിന്നാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഉണക്കൽ പ്രക്രിയയിലാണ് വ്യത്യാസം. ഇക്കാരണം കൊണ്ട് തന്നെ രണ്ടിനും വ്യത്യസ്ത നിറവും മണവും നൽകുന്നു. തവിട്ട് ഉണക്കമുന്തിരി സാധാരണയായി വെള്ള അല്ലെങ്കിൽ പച്ച മുന്തിരിയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. 


കറുത്ത ഉണക്കമുന്തിരി, കറുത്ത കൊരിന്ത് അല്ലെങ്കിൽ ബ്ലാക്ക് മോനുക്ക പോലുള്ള ഇരുണ്ട ഇനം മുന്തിരികളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. 

വിറ്റാമിനുകളും പോഷകങ്ങളും

പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവയുടെ കലവറയാണ് തവിട്ട്, കറുപ്പ് ഉണക്കമുന്തിരികൾ. ഹൃദയാരോ​ഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും പൊട്ടാസ്യം ആവശ്യമാണ്.

തവിട്ട് ഉണക്കമുന്തിരിയെ അപേക്ഷിച്ച് കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. 30 ഗ്രാം കറുത്ത ഉണക്കമുന്തിരിയിൽ ഏകദേശം 1.3 മില്ലിഗ്രാം ഇരുമ്പ് ലഭിക്കും. പ്രതിദിനം ആവശ്യമായ ഇരുമ്പിന്റെ ഏഴ് ശതമാനം വരെ സംഭാവന ചെയ്യുന്നു. തവിട്ട് ഉണക്കമുന്തിരിയിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കറുത്ത ഉണക്കമുന്തിരിയാകും മികച്ച ഓപ്ഷൻ

ആൻ്റി ഓക്സിഡൻ്റുകൾ

കറുത്ത മുന്തിരിയാണ് ആൻ്റി ഓക്സിഡൻ്റുകളുടെ കാര്യത്തിലും മുൻപന്തിയിൽ. ആന്തോസയാനിൻ എന്ന ആൻ്റി ഓക്സിഡൻ്റാണ് ഉണക്ക മൂുന്തിരിക്ക് കറുത്ത നിറം നൽകുന്നത്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിൽ ആൻ്റിഓക്‌സിഡൻ്റുകൾ നിർണായക പങ്ക് വഹിക്കുന്നു. ഹൃദ്രോഗം, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്‌ക്കുന്നു.

തവിട്ട് ഉണക്കമുന്തിരിയലും ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് ​ഗുണം നൽകുന്ന പോളിഫെനോൾ രണ്ടിലും ഒരുപോലെ അടങ്ങിയിട്ടുണ്ട്.

കലോറിയും പഞ്ചസാരയും

കലോറി കൂടിയ നട്സാണ് ഉണക്കമുന്തിരി. 30 ഗ്രാം തവിട്ട്, കറുപ്പ് ഉണക്കമുന്തിരിയിൽ ഏകദേശം 100-120 കലോറി അടങ്ങിയിട്ടുണ്ട്. ഏകദേശം 24-26 ഗ്രാം പഞ്ചസാരയും രണ്ടിലും അടങ്ങിയിരിക്കുന്നു. ഇത് ഊർജ്ജദ്രുത സ്രോതസ്സാക്കി മാറ്റുന്നു.

നാരുകൾ

രണ്ട് തരത്തിലുള്ള ഉണക്കമുന്തിരിയിലും നാരുകൾ തുല്യ അളവിൽ അടങ്ങിയിരിക്കുന്നു. 30 ഗ്രാമിന് 1-2 ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്നു. മലബന്ധം അകറ്റാൻ ഉണക്കമുന്തിരി സഹായിക്കുന്നു.
 

Tags