തലച്ചോറിന്റെ ആരോ​ഗ്യത്തിന് വേണം ഈ പോഷകം

brain

ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ ബി 12. ഈ പോഷകം തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ശരീരത്തെ വിളർച്ചയിൽ നിന്ന് തടയുകയും ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് വിറ്റാമിൻ ബി 12 കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സന്തോഷകരമായ ഹോർമോണുകളിൽ ഒന്നാണ് സെറോടോണിൻ. സെറോടോണിൻ ഉൽപാദനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ബി 12  കുറനുള്ള ഉള്ള ആളുകൾക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

  ആവശ്യത്തിന് വിറ്റാമിൻ ബി 12 കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ കണ്ണിൻ്റെ അവസ്ഥ അന്ധതയ്ക്ക് കാരണമാകും. പ്രായമായവരിൽ മാക്യുലർ ഡീജനറേഷൻ സാധാരണമാണ്. എന്നിരുന്നാലും, വേണ്ടത്ര വിറ്റാമിൻ ബി 12 ശരീരത്തിൽ എത്താതിരിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും.

ലക്ഷണങ്ങൾ...

കാലുകൾക്ക് മരവിപ്പ് ഉണ്ടാവുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. വിറ്റാമിൻ ബി 12 ൻ്റെ കുറവുള്ള 40ഓളം സ്ത്രീകൾക്ക് കാലുകളിലും പാദങ്ങളിലും മരവിപ്പ്  അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യമുള്ള നാഡീകോശങ്ങൾക്ക് നിർണായകമായ വിറ്റാമിൻ ബി 12 ൻ്റെ അഭാവം മൂലമുണ്ടാകുന്ന നാഡീ തകരാറാണ് ഇതിന് കാരണം. നടക്കാനുള്ള പ്രയാസമാണ് മറ്റൊരു ലക്ഷണം. കാലുകളിലും പാദങ്ങളിലും വീക്കം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. കാലുകളുടെയും പാദങ്ങളുടെയും സന്ധികൾക്ക് വിശദീകരിക്കാനാകാത്ത വേദനയും ബലഹീനതയും വലിയ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നതും ഇതിൽ ഉൾപ്പെടാം.

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ...

വിറ്റാമിൻ ബി 12 നിറഞ്ഞ മത്സ്യമാണ് മത്തി. വിറ്റാമിൻ ബി 12 നല്ല അളവിൽ നിങ്ങൾക്ക് നൽകുന്ന മറ്റൊരു മത്സ്യമാണ് ട്യൂണ. വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടം എന്നത് കൂടാതെ, ട്യൂണ നിങ്ങൾക്ക് ഒമേഗ 3 എസും പ്രോട്ടീനും നല്ല അളവിൽ നൽകുന്നു. ചെമ്മീനിൽ വിറ്റാമിൻ ബി 12, പോഷക കോളിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ ബി 12 ൻ്റെ മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പാൽ, തൈര്, ചീസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മുട്ട.

Tags