സൗന്ദര്യസംരക്ഷണം: പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാ...

google news
menhealth

സ്ത്രീകളുടെ സൗന്ദര്യസംരക്ഷണത്തിനായി നിരവധി പൊടിക്കൈകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും പുരുഷന്മാർക്ക് ഇത്തരം കാര്യങ്ങളിൽ അത്ര ശ്രദ്ധ കിട്ടാറില്ല. അതുകൊണ്ടു തന്നെ പലർക്കും ഇക്കാര്യങ്ങളിൽ വ്യക്തയില്ല. പുരുഷന്മാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഗ്രൂമിങ് ടിപ്സ് ഇതാ.

∙ മുടി

നീളൻ മുടി സംരക്ഷിക്കാൻ മഴക്കാലത്ത് കൂടുതൽ സമയം വേണ്ടി വരും. ഇതിനു സാധിക്കുന്നില്ലെങ്കിൽ ഇതു ട്രിം ചെയ്തു നിർത്തുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മുടി പൊട്ടാനും കൊഴിയാനുമുള്ള സാധ്യത കൂടുന്നു. പൊടിയും വിയർപ്പും അടിഞ്ഞു കൂടാതെ കഴുകി വൃത്തിയായി സൂക്ഷിക്കുക.

∙ താടി

ഷാംപൂ ഉപയോഗിച്ച് കഴുകി താടിയിലെ അഴുക്കും വിയർപ്പും കളഞ്ഞു വൃത്തിയാക്കി സൂക്ഷിക്കണം. അതിനുശേഷം പ്രകൃതിദത്തമായ ഏതെങ്കിലും മോയിസ്ച്യുറൈസർ ഉപയോഗിച്ച്, മുഖ ചർമത്തിന്റെ ഈർപ്പം നിലനിർത്താം. ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും ദുർഗന്ധവും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

∙ ഷേവിങ്

കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ഗുണമേന്മയുള്ളതുമായ ഷേവിങ്ങ് ക്രീമും ഷേവിങ്ങ് പ്രൊഡക്ടുകളും ച൪മത്തിന്റെ ഈർപ്പവും ആരോഗ്യവും സംരക്ഷിക്കാൻ സഹായിക്കും.

∙ ആൽക്കഹോൾ വേണ്ട

ആൽക്കഹോൾ അടങ്ങിയ ആഫ്റ്റർ ഷേവ് ലോഷനുകൾ ഉപയോഗിക്കുന്നത് ചർമത്തിലെ ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കുമെങ്കിലും ഗുണത്തേക്കാളേറെ ദോഷം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാൽ കറ്റാർവാഴ, ഗ്രീൻ ടീ എന്നിവയുടെ ഗുണങ്ങൾ അടങ്ങിയ ലോഷനുകൾ ഉപയോഗിക്കാം.

∙ എക്സ്ഫോളിയേഷൻ

അമിതമായ ഈർപ്പം, വിയർപ്പ് എന്നിവ മൂലം രോമങ്ങൾ പരസ്പരം ഒട്ടിപ്പിടിക്കുന്നതാൽ പലർക്കും ഷേവിങ് പ്രയാസമേറിയതാകുന്നു. ചർമത്തിൽ അടിഞ്ഞുകൂടിയ വിയർപ്പ്, സെബം എന്നിവ ഒഴിവാക്കാൻ എക്സ്ഫോളിയേഷൻ സഹായിക്കും. ചർമത്തിന് പ്രശ്നങ്ങൾ ഉണ്ടാവാതെ ഷേവ് ചെയ്യാൻ ഇതു ഫലപ്രദമാണ്.

Tags