കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാൻ കൊടുക്കാം ഈ ഭക്ഷണങ്ങള്‍

baby eat food

നല്ല ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ഓര്‍മ്മയ്ക്കും ബുദ്ധിവികാസത്തിന് സഹായിക്കും. കുട്ടികളുടെ മസ്തിഷ്‌കം വളരുന്ന സമയത്ത് നല്ല പോഷകാഹാരം കൊടുക്കേണ്ടതുണ്ട്. മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കാനും ആരോഗ്യകരമായി നിലനിര്‍ക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിനെ സംരക്ഷിക്കാന്‍ കഴിക്കേണ്ടത്. അത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞുവെയ്ക്കാം.

പ്രോട്ടീനുകളും വിറ്റാമിനുമടങ്ങിയ മുട്ടയാണ് പ്രധാനമായി കുട്ടികളുടെ മസ്തിഷ്‌കവികാസത്തിനായി കഴിയ്‌ക്കേണ്ട ഭക്ഷണം. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ മുട്ട പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.തൈര് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിനും ദഹനത്തിനും നല്ലതാണ്.

ഇലക്കറികള്‍ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ്. വിറ്റാമിന്‍ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിന്‍, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്‌ക വികാസത്തിന് നല്ലതാണ്.

കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഓര്‍മ്മശക്തി കൂട്ടും. ചെറിയ പ്രായത്തിലേ മത്സ്യം കൊടുത്തു പഠിപ്പിക്കണം. നട്‌സില്‍ വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയും നിര്‍ബന്ധമായും കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താം. ഓറഞ്ചും ബുദ്ധിവികാസത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷിയും ഓര്‍മ്മശക്തിയും കൂട്ടും.

Tags