മാമ്പഴത്തിന്റെ തൊലി കളയാതെ കഴിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ !!!
May 25, 2023, 18:10 IST

കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചകറികളുമൊക്കെ തൊലി കളഞ്ഞ് ഉപയോഗിക്കുന്നവരണ് പലരും. ഇതിന്റെ പ്രധാന കാരണം വൃത്തി തന്നെയാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുമ്പോൾ ധാരാളം വിഷവസ്തുക്കളും കീടനാശിനികളുമെല്ലാം അവയുടെ തൊലിയിൽ അടിഞ്ഞുകൂടും. ഇത് കഴിക്കുന്ന ഭക്ഷണം ദോഷകരമായി മാറാനും അലർജി അടക്കമുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും കാരണമാകും.
തൊലി കളയണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം ദഹനത്തെ സുഗമമാക്കാം എന്നതുകൊണ്ടാണ്. അതുകൊണ്ട് ദഹനക്കുറവ് പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്.
മാമ്പഴത്തിന്റെ തൊലിയിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ ഹാനീകരമായ ഉറുഷിയോൾ എന്ന സംയുക്തവും ചെറിയ അളവിൽ ഉണ്ട്. അതുകൊണ്ട് മാങ്ങ എപ്പോഴും തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്.