ദിവസവും മലരിട്ടു തിളപ്പിച്ച വെള്ളം കുടിക്കൂ; ഗുണങ്ങൾ ഏറെയാണ്..

malar

ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ് മലര്‍. കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഡയെറ്ററി ഫൈബര്‍ തുടങ്ങിയ പലതും അടങ്ങിയ മലരിട്ട് തിളപ്പിച്ച വെള്ളം ആയുര്‍വേദം പറയുന്ന പ്രധാനപ്പെട്ട മരുന്നാണ്. 

ദിവസവും പ്രത്യേകിച്ചും വേനല്‍ക്കാലത്ത് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വളരെയധികം നല്ലതാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ഇത് സഹായിക്കും. കരിക്കിന്‍ വെള്ളത്തിനു പകരമായാണ് ഇതിനെ കണക്കാക്കുന്നത്. വേനലില്‍ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയ പാനീയങ്ങളുടെ ഒപ്പം നില്‍ക്കുന്ന ഒന്നാണ് മലര്‍ വെന്ത വെള്ളം.

വിളര്‍ച്ചയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മലരിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ നിങ്ങളുടെ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഇതിലുള്ള അയേണ്‍ സഹായിക്കുന്നുണ്ട്. ഇതു രക്തത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു.

vomiting

വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മലരിട്ട് തിളപ്പിച്ച വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മലരിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചുക്കും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് തിളപ്പിച്ച് ചൂടാറിയ ശേഷം അല്‍പം കഴിക്കാവുന്നതാണ്. ഭക്ഷണം കഴിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഗര്‍ഭകാല ഛര്‍ദിയ്ക്കു വരെ ഇത് ഏറെ നല്ലതാണ്. 

കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉത്തമമാണ്. ഇതു പോലെ തന്നെ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമാണിത്. ആവണക്കെണ്ണയുടെ ഗുണങ്ങളാണ് ഇതു ചര്‍മത്തിനു നല്‍കുന്നതെന്നു വേണം, പറയാന്‍. മുഖക്കുരു, എക്‌സീമ പോലുളള പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

ഡയറ്റെറി ഫൈബര്‍ അടങ്ങിയ മലരിട്ടു തിളപ്പിച്ച വെള്ളം വയറിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് കണക്കാക്കുന്നതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. 

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ശരീരത്തിലെ കൊളസ്‌ട്രോള്‍. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. കൊളസ്ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഈ പ്രത്യേക പാനീയം ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ഇതിലെ മഗ്‌നീഷ്യം എറെ ഗുണം നല്‍കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കുവാന്‍ മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. 

ആന്റി ഓക്‌സിഡന്റ് കലവറയാണ് മലര്‍ . ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും അകറ്റും. 
സോഡിയം അളവു കുറഞ്ഞതു കൊണ്ടു തന്നെ ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ ഹൃദയത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതില്‍ ധാരാളമുണ്ട്. തലച്ചോറിലെ നെര്‍വുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണിത്.
 

Tags