നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

magnesium deficiency symptoms
magnesium deficiency symptoms

ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.

ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പേശി വേദന, പേശിവലിവ്, ബലഹീനത തുടങ്ങിയവ മഗ്നീഷ്യം കുറയുന്നതിന്‍റെ ലക്ഷണങ്ങളാണ്.  

രണ്ട്...

കൈകളിലെയും കാലുകളിലെയും മരവിപ്പും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവു മൂലമാകാം.

മൂന്ന്...

ക്രമരഹിതമായ ഹൃദയമിടിപ്പും മഗ്നീഷ്യത്തിന്‍റെ കുറവു മൂലം ഉണ്ടാകാം.

നാല്...

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

അഞ്ച്...

ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും  അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.

ആറ്...

ഛര്‍ദ്ദി, ഓക്കാനം എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.

ഏഴ്...

തലവേദനയും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.

എട്ട്...

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം.

ഒമ്പത്...

ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍...

ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്,  ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags