എല്ലുകളുടെ ആരോഗ്യത്തിന് വേണം മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

google news
badam

എല്ലുകളുടെ ആരോഗ്യത്തിൽ കാൽസ്യം പോലെതന്നെ പങ്ക് വഹിക്കുന്ന മറ്റൊരു പോഷകമാണ് മഗ്നീഷ്യം. ഈ പോഷകം എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ...

ഒന്ന്...

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു. ഏകദേശം 150 ഗ്രാം ഭാരമുള്ള ഒരു ഇടത്തരം അവോക്കാഡോയിൽ 29 മി​ഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.

രണ്ട്...

കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ ധാതുക്കൾ ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.

മൂന്ന്...

മത്തങ്ങ വിത്തുകൾ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ്. അസ്ഥികളുടെ സാന്ദ്രതയിലും മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യം കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തും.

നാല്...

പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാൻ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയിൽ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

ബദാമാണ് മറ്റൊരു ഭക്ഷണം. ബദാമിൽ കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

ആറ്...

പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കശുവണ്ടി. ഇവയെല്ലാം ആരോഗ്യകരമായ അസ്ഥികൾ നിലനിർത്തുന്നതിന് പ്രധാനമാണ്.

ഏഴ്...

നേന്ത്രപ്പഴമാണ് മറ്റൊരു ഭക്ഷണം. പൊട്ടാസ്യവും മഗ്‌നീഷ്യവും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തിൽ ഏകദേശം 37 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. 

Tags