കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ രീതി പരീക്ഷിക്കൂ
Sep 29, 2024, 09:50 IST
ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കാൻ പൊതുവെ ആർക്കും അത്ര താൽപര്യം ഇല്ലാത്തവർ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ദഹനത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുന്നു. വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ ബദാമിന്റെ കട്ടി കുറയുകയും കൂടുതൽ രുചിയുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, ചർമ്മ സംരക്ഷണം, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനൊക്കെ ബദാം കഴിക്കുന്നതിലൂടെ സഹായിക്കും.