തടി കുറയ്ക്കാന്‍ പറ്റിയ മാസം അറിയാമോ?

lose weight
lose weight

തടി കുറയ്ക്കാന്‍ പല വഴികള്‍ നോക്കുന്നവരുണ്ട്. തടിയുള്ളത് നല്ലതല്ലെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം കാണില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. തടി കുറയ്ക്കാന്‍ വേണ്ടി എളുപ്പം വഴികള്‍ തേടുന്നവരുണ്ട്. ചിലര്‍ കഠിനമായ ഡയറ്റുകള്‍ എടുത്ത് അപകടത്തില്‍ ചെന്നു ചാടും. പുതിയ പഠനം അനുസരിച്ച് തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ്. ഫിറ്റ്‌നസ് തുടങ്ങാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

സെപ്റ്റംബറില്‍ നല്ല കാലാവസ്ഥയാണ്. മാത്രമല്ല, നവംബര്‍, ജനുവരി മാസങ്ങള്‍ ഒക്കെയും മിക്കയിടത്തും ഒരല്‍പം തണുപ്പുള്ള കാലങ്ങളാണ്. എന്നാല്‍, സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ കാലാവസ്ഥ ഏറെ നല്ലതാണ്. അതുകൊണ്ടു തന്നെ, മടികൂടാതെ തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം നല്ലതാണ്.

അതിനാല്‍ തന്നെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ മാസം ഫിറ്റ്‌സിന് തുടക്കമിടാന്‍ ശ്രദ്ധിച്ചോളൂ. വണ്ണം കുറയ്ക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പലരും മടി കാണിക്കുന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍, ആവശ്യത്തിന് ഭക്ഷണവും നിയന്ത്രിച്ച് വ്യായാമവും ചെയ്താല്‍ ഏത് വണ്ണവും കുറയ്ക്കാവുന്നതേയുള്ളൂ.

Tags