അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ?എങ്കിൽ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

weight

പല കാരണങ്ങൾ കൊണ്ട് ഭാരം കൂടാം. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ പല കാരണങ്ങൾ കൊണ്ട് അമിതവണ്ണം ഉണ്ടാകാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കവും ഭക്ഷണവുമെല്ലാം കൃത്യമായിരിക്കണം. ഭാരം കുറയ്ക്കുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴങ്ങളിലൊന്നാണ്. ഓറഞ്ചിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങൾ

ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷങ്ങളിലൊന്നാണ് ബെറിപ്പഴങ്ങൾ. സ്വാഭാവികമായും മധുരമുള്ള സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ലയിക്കുന്ന നാരുകൾ ഭാരം കുറയ്ക്കുന്നതിന് സഹായകമാണ്.

തണ്ണിമത്തൻ

ഉയർന്ന ജലാംശമുള്ളതും കലോറി കുറവുള്ളതുമായ പഴമാണ് തണ്ണിമത്തൻ. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

പപ്പായ

പപ്പായയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. പപ്പായയിൽ കലോറി വളരെ കുറവാണ്. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ

ആപ്പിളിൽ കലോറി വളരെ കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഫൈബർ അടങ്ങിയതും സ്വാഭാവികമായും മധുരമുള്ളതുമാണ് ആപ്പിൾ. ഭാരം കുറയ്ക്കുന്നതിനായി ആപ്പിൾ‌ സ്മൂത്തിയായോ സാലഡിലോ ചേർത്ത് കഴിക്കാവുന്നതാണ്.

കിവിപ്പഴം

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ കിവി ശരീരഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിലും സഹായിക്കുന്നു.

Tags