കാറ്റഴിച്ചു വിട്ടപോലെ തടി കുറയാൻ ഇത് കഴിക്കൂ

weight
weight

ഓട്സ്

തടി കുറയ്ക്കാന്‍ ഓട്‌സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്സ് കഴിക്കുന്നതിലൂടെ വളരെനേരം വയര്‍ നിറഞ്ഞ് നില്‍ക്കുകയും ദഹനം ആരോഗ്യകരമാവുകയും ചെയ്യും. 

പനീര്‍

ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറക്കണമെങ്കില്‍ പനീര്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് രാവിലെ പ്രാതലില്‍ കഴിക്കാം.  ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

paneer


ഇഡ്ഡലി-സാമ്പാര്‍

ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി-സാമ്പാര്‍. ഇത് കഴിക്കാന്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. എളുപ്പം ദഹിക്കുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലി. ഇത് കഴിച്ചാല്‍ വളരെ നേരം വിശപ്പ് തോന്നില്ല.

മുട്ട

ഏത് രീതിയില്‍ കഴിച്ചാലും, ദിവസവും ഒരു മുട്ട കഴിക്കുന്നത് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്റെ ഉറവിടം വേറെ എന്തുണ്ട്. പ്രോട്ടീന് പുറമെ, നല്ല കൊഴുപ്പിന്റെ ഉറവിടം കൂടിയാണിത്. രാവിലെ മുട്ട കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമാക്കും.

വാഴപ്പഴം

വാഴപ്പഴം കഴിച്ചാല്‍ തടി കൂടുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത് സത്യത്തില്‍ തെറ്റാണ്. കാരണം നിങ്ങള്‍ വാഴപ്പഴം മിതമായി കഴിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി മാറുന്നു. ഊര്‍ജ്ജത്തിന്റെ ഒരു പവര്‍ ഹൗസാണ് വാഴപ്പഴം. ഇത് നിങ്ങളെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് തടയുന്നു.

banana
തൈര്

നിങ്ങള്‍ക്ക് പാല്‍ ഇഷ്ടമല്ലെങ്കില്‍, പാലില്‍ നിന്ന് ലഭിക്കുന്ന തൈര് ഉപയോഗിച്ച് പോഷകനഷ്ടം നികത്താം. ഇതില്‍ ആവശ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. 

ഗ്രീന്‍ ടീ

നിങ്ങള്‍ക്ക് രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍, തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ആദ്യം അതിന്റെ രുചി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ ഒരു രുചി നല്‍കാം. നിങ്ങള്‍ക്ക് ഇതിലേക്ക് ഇഞ്ചി, കറുവപ്പട്ട, അല്‍പം നാരങ്ങ തുടങ്ങി വ്യത്യസ്ത രുചികള്‍ ചേര്‍ക്കാം.

Tags