കരളിന്‍റെ ആരോഗ്യം സംരക്ഷിക്കണ്ടേ ? ഈ കാര്യങ്ങൾ ചെയ്യാം

liver
liver

ഭക്ഷണം ആരോഗ്യകരമാക്കുകയാണ് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ചെയ്യേണ്ട   പ്രധാന കാര്യം. എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കാം. വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര,  ബ്ലൂബെറി, ബദാം, പയറുവര്‍ഗങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  അതുപോലെ വെള്ളം ധാരാളം കുടിക്കാം.  

water

അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനവും ഒപ്പം പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുക. 

ശരീരഭാരം നിയന്ത്രിക്കുക.  ദിവസവും ചിട്ടയായി വ്യായാമം ചെയ്യുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യോഗ ചെയ്യുന്നതും നല്ലതാണ്. 

Tags