അഴകിനും ആരോഗ്യത്തിനും ഈ വെള്ളം
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. ചര്‍മം സുന്ദരമാകാന്‍ മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ...
നല്ലൊരു കണ്ടീഷണര്‍...
മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. ഷാംപൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.
ചര്‍മം തിളക്കമുള്ളതാക്കും...
മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്‍റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ക്കും കഞ്ഞിവെള്ളം സഹായിക്കുന്നു.
മുടി പൊട്ടാതെ സംരക്ഷിക്കും...
മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് തവണ കഞ്ഞി വെള്ളം ഉപയോഗിക്കാം.
താരന്‍ അകറ്റും...
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
മുടി വളരാന്‍...
മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നത്തിന് പരിഹാരം കാണാം. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കും.