കഞ്ഞിവെള്ളം ആരോഗ്യത്തിന് നല്ലതാണോ....

ssss

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന  കഞ്ഞിവെള്ളം വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. കഞ്ഞിവെള്ളത്തില്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കിൽ, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.  

അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കും. അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചർമ്മം  തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. അതുപോലെ തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.  

Tags