ശരീരഭാരം കുറയ്ക്കാന്‍ ഇതാ ജ്യൂസുകള്‍
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ഇതിനായി ഏത് രീതിയിലുള്ള പരീക്ഷണത്തിനും പലരും മുന്നിട്ടിറങ്ങാറുണ്ട്. ഭാരം കുറയ്ക്കാനായി പരീക്ഷിയ്ക്കാവുന്ന ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത്.
വെള്ളരിയ്ക്ക – ധാരാളം ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതില്‍ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്. ഇതിലുള്ള ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പിനെയും അധികഭക്ഷണത്തിന്റെയും തടയാന്‍ സഹായിക്കുന്നു.
പാവയ്ക്ക ജ്യൂസ് – ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് പാവയ്ക്ക ജ്യൂസ്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ മികച്ചതാണ് പാവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. പാവയ്ക്കയില്‍ കലോറി കുറവാണ്, അതുകൊണ്ടു തന്നെ ശരീരഭാരം പെട്ടെന്ന് കുറയും.
നെല്ലിക്ക – നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറ എന്നാണ് നെല്ലിക്കയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കുന്നു. അതിരാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറികളെ വേഗത്തില്‍ കത്തിച്ചു കളയാന്‍ സഹായിക്കുന്നു.