സ്ത്രീകളിലെ ക്രമംതെറ്റിയ ആര്‍ത്തവത്തിനിതാ പരിഹാരം
വൈറ്റമിന്‍ എ ബി സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് കൈതച്ചക്ക. ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണശേഷം ഇവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും.ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് മികച്ച ഒന്നാണ് കൈതച്ചക്ക.
-കലോറി വളരെ കുറവായതിനാല്‍ ഏതുതരം ഡയറ്റിലും കൈതച്ചക്കയെ ഉള്‍പ്പെടുത്താവുന്നതാണ്. പ്രകൃതിദത്ത മധുരവും പോഷകമൂല്യങ്ങളും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദിവസേന പൈനാപ്പിള്‍ കഴി ക്കുന്നത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്‍കും.
-പൈനാപ്പിളിലെ ‘വൈറ്റമിന്‍ സി’ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
-എല്ലുറപ്പിനും ആരോഗ്യകരമായ കോശഘടനയ്ക്കും പൈനാപ്പിള്‍ ഗുണകരമാണ്.
-മുഖക്കുരു, കാലുകളിലെ വിണ്ടുകീറല്‍, ചുണ്ട് വിണ്ടുകീറല്‍, നഖം വിണ്ടുകീറലും, പൊട്ടലും എന്നിവ നിയന്ത്രിക്കാന്‍ പൈനാപ്പിളിനാവും.
-മുടികൊഴിച്ചില്‍ മാറ്റി മുടി തഴച്ച് വളരാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പൈനാപ്പിള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
-സ്ത്രീകളിലെ ക്രമംതെറ്റിയ ആര്‍ത്തവത്തിനും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വയറുവേദനയ്ക്കും ഉത്തരപരിഹാരമാണ്.