മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാൻ ഉലുവ ഇങ്ങനെ ഉപയോഗിക്കൂ

hair care
hair care

  ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.

    ഉലുവ കുതിർത്തത്, അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയുന്നതിനും നല്ലൊരു മാർ​ഗമാണ്.

  ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വർധിപ്പിക്കും.

uluva

    വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
    കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കാം. ഇത് മുടിക്ക് കറുപ്പ് നിറം നൽകാനും, അകാലനര ഒഴിവാക്കാനും സഹായിക്കുന്നു
 

Tags