നല്ല കൊളസ്ട്രോള്‍ കൂട്ടാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

cholesterol

നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് വളരെ പ്രധാനമാണ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ലഘൂകരിക്കാൻ എച്ച്ഡിഎൽ കൊളസ്ട്രോൾ സഹായിക്കുന്നു. ശരീരത്തിലെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ചെയ്യേണ്ടത് എന്തൊക്കെ?...

ഒന്ന്...

വ്യായാമം എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. നടക്കുകയോ, അല്ലെങ്കിൽ സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

രണ്ട്...

ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും കഴിയും. കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൂന്ന്...

ആരോഗ്യകരമായ കൊഴുപ്പുകൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. അവോക്കാഡോ, വിത്തുകൾ, നെയ്യ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

നാല്...

വൈറ്റ് ബ്രെഡിലെയും പാസ്തയിലെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ദോഷകരമാണ്. അവ ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും. മധുരമുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗം നാം ഒഴിവാക്കണം.

അഞ്ച്...

പുകവലി നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. നിക്കോട്ടിൻ ട്രൈഗ്ലിസറൈഡ്, മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ (എൽഡിഎൽ-സി) വർദ്ധിപ്പിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ (എച്ച്ഡിഎൽ-സി) കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആറ്...

ശരീരത്തിലെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അമിതഭാരം ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

Tags