ഇഡ്ഡലി പ്രിയരാണോ നിങ്ങൾ ? ഇഡ്ഡലി കഴിച്ചാലുള്ള ഗുണങ്ങൾ ഇതാ...

idli

ഇഡ്ഡലി ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ്. ഇഡ്ഡലി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി എന്നിങ്ങനെ നിരവധി ഇഡ്ഡലികളുണ്ട്. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇഡ്ഡലി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.

രണ്ട്...

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തനനെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്.

മൂന്ന്...

ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.

നാല്...

ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

അഞ്ച്...

ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു.
ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ് കളയാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.

ആറ്...

ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

Tags