എപ്പോഴും തണുത്ത വെള്ളം കുടിക്കുന്ന ശീലം നിർത്തിക്കോളൂ, കാരണം അറിയാം...

google news
cold water

ദാഹം തോന്നിയാല്‍ ഉടൻ തന്നെ ഓടിപ്പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം ( Ice Water )  അല്‍പം എടുത്ത് കുടിക്കുക. ആഹാ, എന്തൊരാശ്വാസം, അല്ലേ? എന്നാല്‍ എപ്പോഴും ഇങ്ങനെ തണുത്ത വെള്ളം തന്നെ ( Drinking Water ) കുടിക്കുന്നത് അത്ര നല്ലതല്ല. എന്താണ് കാരണമെന്നല്ലേ...

ഇതില്‍ ഒരു കാരണം എല്ലാവര്‍ക്കും അറിയാവുന്നത് തന്നെ. തണുത്ത വെള്ളം കുടിക്കുന്നത് ( Drinking Water )  തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകാമെന്നത്. ആയുര്‍വേദ വിധി പ്രകാരമാണെങ്കില്‍ തണുത്ത വെള്ളം കുടിക്കുന്നത് നല്ലരീതിയില്‍ കഫമുണ്ടാക്കുമെന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദേശിക്കുക.

സാധാരണനിലയില്‍ നമ്മുടെ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസാണെന്ന് എല്ലാവര്‍ക്കും അറിയാം. തണുത്ത വെള്ളം ( Ice Water ) കുടിക്കുമ്പോള്‍ ശരീരം പെട്ടെന്ന് താപനില പുനക്രമീകരിക്കുന്നതിലേക്ക് കടക്കും. ഇതിനായി അധിക ഊര്‍ജ്ജവും വിനിയോഗിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജവും താപനില ക്രമീകരിക്കുന്നതിനായി പോകുന്നതിനാല്‍ പോഷകങ്ങള്‍ ആകിരണം ചെയ്യുന്ന അളവ് കുറയുന്നു.

ഇക്കാരണം കൊണ്ട് തന്നെ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രേയ്ൻ അധികരിക്കാനും കാരണമാകാം. മൈഗ്രേയ്ൻ ഇല്ലാത്തവരില്‍ കൂടി ഒരുപക്ഷേ ഈ സാധ്യത വര്‍ധിപ്പിക്കാനും തണുത്ത വെള്ളം കുടിക്കുന്ന പതിവ് കാരണമാകാം.

ഐസ് വാട്ടര്‍ അധികം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പതിവാക്കുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പതിവായി തണുത്ത വെള്ളം ചെല്ലുമ്പോള്‍ ദഹനം പതുക്കെയാവുകയും ഇത് പിന്നീട് മലബന്ധമോ വയറിളക്കമോ വയറുവേദനയോ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്സിജൻ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കുകയും ചെയ്തേക്കാം. ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും. അതുപോലെ തന്നെ തണുത്ത വെള്ളം കുടിക്കുമ്പോള്‍ ദാഹം വര്‍ധിക്കുകയാണ് ചെയ്യുക. ഇതുമൂലം അളവില്‍ കൂടുതല്‍ വെള്ളം നാം കുടിക്കാം. ഇതും ശരീരത്തിന് നല്ലതല്ല. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഐസ് വാട്ടര്‍ കുടിക്കുന്നതാണ് ഉചിതം. ശരീരം അമിതമായി ചൂടാകുന്നത് തടയാൻ ഇത് സഹായിക്കുന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും അധികം ചൂടുള്ള വെള്ളവും എപ്പോഴും കുടിക്കരുത്. കുടിക്കാൻ ഏറ്റവും നല്ലത് അന്തരീക്ഷ താപനിലയിലുള്ള വെള്ളമോ, ഇളം ചൂടുവെള്ളമോ ആണ്. ഇത് എല്ലാംകൊണ്ടും ശരീരത്തിന് നല്ലതാണ്.

Tags