
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും.
തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറുകളിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചൂടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും.
ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിഷാംശങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം വിഷാംശങ്ങളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ ചൂടുവെള്ളത്തിന് സാധിക്കും.
ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങള്‍ പല ഉദരരോഗങ്ങള്‍ക്കും കാരണമാകും. ശരിയായ ദഹനത്തിന് ചൂടുവെള്ളം മികച്ച പരിഹാരമാണ്. പലരും നേരിടുന്ന പ്രശ്‌നമാണ് മലബന്ധം. ഇത് ഒഴിവാക്കാനും ചൂടുവെള്ളം സഹായകമാണ്.