ഉയർന്ന ബിപി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

google news
bp

തിരക്ക് പിടിച്ച ജീവിതത്തിലൂടെ എല്ലാവരും കടന്നു പോകുന്നത്.  ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഭക്ഷണക്രമം രക്തത്തിൻ്റെ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നു. ആഗോളതലത്തിൽ 59 ശതമാനം സ്ത്രീകളും
കൂടാതെ 49 ശതമാനം പുരുഷന്മാരും ഉയർന്ന രക്താതിമർദ്ദം പ്രശ്നം നേരിടുന്നു. ബിപി കൂടുന്നതിന് പിന്നിൽ ഭക്ഷണക്രമം വലിയ പങ്കാണ് വഹിക്കുന്നതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഒഴിവാക്കേണ്ടത് എന്തൊക്കെ?

ഉപ്പ്...

ഉപ്പ് ഒരു പ്രധാന കാരണങ്ങളിലൊന്നാണ്. ഉപ്പ് അധികമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിൻ്റെ അളവ് ഉയരുന്നതിന് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ഏറ്റവും വലിയ കാരണം ഉപ്പ് അമിതമായി കഴിക്കുന്നതാണ്. അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, ഡിമെൻഷ്യ എന്നിവയുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പിസ്സ, സാൻവിച്ച്, സൂപ്പ് എന്നിവയിൽ ഉപ്പിന്റെ അളവ് കൂടുതലാകും.

പഞ്ചസാര...

പഞ്ചസാരയാണ് മറ്റൊരു ഭക്ഷണം. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ബിപി വർദ്ധിപ്പിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. പഞ്ചസാര ചേർക്കുന്നത്, പ്രത്യേകിച്ച് ശീതളപാനീയങ്ങളിൽ ബിപിയെ നേരിട്ട് സ്വാധീനിച്ചേക്കാമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

മദ്യം...

മദ്യം കഴിക്കുന്നത് രക്തക്കുഴലുകളിലെ പേശികളെ ബാധിക്കും. ഇത് അവ ഇടുങ്ങിയതാകാൻ ഇടയാക്കും. നിങ്ങൾ എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രയും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പുകവലി...

ആരോഗ്യത്തിന് ഹാനികരമാണ് പുകവലി. പുകവലി രക്തസമ്മർദ്ദത്തിൽ താൽക്കാലിക വർദ്ധനവിന് കാരണമാകുന്നു.
ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയർത്തുകയും ധമനികളെ ചുരുക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ സമ്മർദത്തിലാക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം ; ലക്ഷണങ്ങൾ എന്തൊക്കെ?

തലകറക്കം
തലവേദന
മൂക്കിൽ നിന്ന് രക്തം വരിക.
കാഴ്ചകുറയുക
ശ്വാസതടസ്സം
ക്രമരഹിതമായ ഹൃദയമിടിപ്പ്
ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള മൂത്രം

Tags