ഈ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും
blood pressure


ഉയർന്ന രക്തസമ്മർദ്ദം  ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം(stress), തെറ്റായ ഭക്ഷണശീലം, കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാഘാതം , വൃക്കസംബന്ധമായ അസുഖങ്ങൾ  തുടങ്ങിയ അസുഖങ്ങളും ഇത് മൂലം ഉണ്ടാകാം. 

നമ്മുടെ ഭക്ഷണക്രമം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുന്നതുൾപ്പെടെ ഒന്നിലധികം വിധത്തിൽ നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...


ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2015 ലെ ഒരു പഠനമനുസരിച്ച് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 

ആരോഗ്യകരവും നാരുകൾ നിറഞ്ഞതുമാണ് ഓട്സ്. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് മികച്ചൊരു ഭക്ഷണമാണ്. ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല പ്രതിരോധശേഷിയും കൂട്ടുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

പോഷകങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഇത്. നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനത്തിന് സുപ്രധാനമായ അമിനോ ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ആവശ്യമാണ്.

രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. ദിവസവും 3-4 അല്ലി വെളുത്തുള്ളി വരെ കഴിക്കുന്നത് ശരീരത്തിന് നൈട്രിക് ഓക്സൈഡിന്റെ അളവ് നിലനിർത്താനും രക്തക്കുഴലുകൾ വിശ്രമിക്കാനും അവയിലൂടെ രക്തം പമ്പ് ചെയ്യുന്നതിലൂടെ ഹൃദയത്തിൽ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Share this story