പൈൽസ് ഒരു വില്ലനോ? അറിയേണ്ടതെല്ലാം

google news
piels

ഇന്ന് സ്ത്രീകളിലായാലും പുരുഷന്‍മാരിലായാലും ഒരുപോലെ വരുന്ന അസുഖമാണ് പൈല്‍സ്. മലദ്വാരത്തിലുള്ള ഞരമ്പ് ഉരഞ്ഞു പൊട്ടിയും മറ്റും രക്തം വരുന്നതാണ് പൈല്‍സ്. ഈ ഞരമ്പുകള്‍ പൊതുവേ വരികോസ് വെയ്ന്‍ പോലെയാണ് കാണപ്പെടുക. ഇത് രണ്ടുതരത്തിലുണ്ട്. ബാഹ്യമായതും ആന്തരികമായതും. ബാഹ്യമായി പൈല്‍സ് ഉണ്ടാകുമ്പോള്‍ ചൊറിച്ചില്‍, മലം പോകുമ്പോള്‍ വേദന, മലദ്വാരത്തിന് ചുറ്റും നീര്, രക്തസ്രാവം എന്നിവ അനുഭവപ്പെടുന്നു.

ആന്തരികമായി ഉണ്ടാകുന്ന പൈല്‍സ് ആണെങ്കില്‍ മലംപോകുമ്പോള്‍ വേദനയെടുക്കാതെതന്നെ രക്തം പോകുന്ന അവസ്ഥ കണ്ടെന്നു വരാം. ചിലപ്പോള്‍ ഇറിറ്റേഷനും ഈ സമയത്ത് അനുഭവപ്പെട്ടെന്നിരിക്കാം. ഇത്തരം അവസ്ഥകള്‍ കൂടിവരുമ്പോള്‍ മലദ്വാരത്തില്‍ മുഴകളും നല്ല വേദനയും അനുഭവപ്പെടാം.
പൈല്‍സിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍

1.അടുപ്പിച്ച് വയറ്റില്‍ നിന്നും പോകാത്തത് പൈല്‍സിന് കാരണമാകുന്നു.
2. വയറ്റിളക്കം പോലുള്ള അസുഖങ്ങളും ദിവസത്തില്‍ രണ്ടുപ്രാവശ്യത്തില്‍ കൂടുതല്‍ വയറ്റീന്ന് പോകുന്നവര്‍ക്കും ഈ അസുഖം വരുവാന്‍ സാധ്യത കൂടുതലാണ്.
3. ദീര്‍ഘനേരം ഇരിക്കുന്നത് പൈല്‍സിനുള്ള സാധ്യതകള്‍ കൂട്ടുന്നു.
4. ഗര്‍ഭംധരിക്കുമ്പോള്‍ പൈല്‍സ് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
5. അമിതവണ്ണം പൈല്‍സിലേയ്ക്ക് നയിക്കുന്നൊരു കാരണമാണ്.
6. ലിവര്‍ സിറോസീസ് ഉള്ളവരിലും പൈല്‍സ് വരുവാനുള്ള സാധ്യത കൂടുതലാണ്.
7. പാരമ്പര്യമായി വീട്ടില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഇത് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

ഇത് വരാതിരിക്കുവാന്‍ എന്തെല്ലാം ശ്രദ്ധിക്കാം.

സ്ഥിരമായി വയറ്റില്‍ നിന്നും പോകാത്തവര്‍ക്കും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കാത്തവരിലും വെള്ളം കുടിക്കാത്തവരിലുമെല്ലാം പൈല്‍സ് കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് വരാതിരിക്കുവാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നല്ല ഫൈബര്‍ റിച്ചായിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നതുതന്നെയാണ്. നല്ലപോലെ പച്ചക്കറികള്‍, അതേപോലെ പഴങ്ങള്‍, എന്നിവയെല്ലാം കഴിക്കുന്നതിലൂടെ ശരീരം തണുക്കുന്നതിനും മലം സ്മൂത്താകുന്നതിനും സഹായിക്കുന്നു. മാത്രവുമല്ല, ഗ്യാസ് നിറഞ്ഞ് വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് നല്ലതാണ്.


അടുത്തത് നന്നായി വെള്ളം കുടിക്കുക എന്നതാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാല്‍ മാത്രമാണ് മലം കട്ടിവയ്്കാതെ നല്ല രീതിയില്‍ വയറ്റില്‍ നിന്നും പോകുന്നതിനും എന്നും വയറ്റീന്ന് പോകുവാനും സഹായിക്കുന്നത്. വെള്ളം കുടി കുറയുന്നത് ബോവല്‍ മൂവ്‌മെന്റ് കറ്റായി നടക്കാത്തതിനും കാരണമാകുന്നു.
അടുത്തതാണ് വ്യായാമം ചെയ്യുക എന്നത്. സത്യത്തില്‍ നമ്മളുടെ ശരീരത്തിലെ പകുതിമുക്കാല്‍ പ്രശ്‌നങ്ങളെ തീര്‍ക്കുവാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നുണ്ട്. ദിവസേന അത്യാവശ്യം വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയില്‍ കുറേ നേരം ഇരിക്കുന്നതും നില്‍ക്കുന്നതും മൂലമുണ്ടാകുന്ന ഞരമ്പുകളിലേയ്ക്കുള്ള പ്രഷര്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു.
അതേപോലെ ശരീരത്തിലേയ്ക്ക് അമിതമായി ചൂട് കിട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കതും. പ്രത്യേകിച്ച് ഇറച്ചി, കടല, പരിപ്പ്, പയര്‍ എന്നിവയെല്ലാം ചൂട്കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്. മാത്രവുമല്ല, വറുത്തതും പൊരിച്ചതും അമിതമായി പുളി, എരിവ് എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തിന് ദോഷം ചയ്യുന്നു. ഇതെല്ലാം മലം പോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഘടകങ്ങളാണ്.

Tags