ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല; ചായ ഈ രീതിയിൽ കുടിക്കാം

tea
tea

നിത്യജീവിതത്തിന്റെ ഒരു ഘടകം തന്നെയാണ് ചായ .ഒരു സാധാരണ പാനീയം മാത്രമല്ല ചായ ഒരു ദിവസം മനോഹരമാക്കുന്നതിൽ ചായയ്ക്കുള്ള കഴിവ് വളരെ വലുതാണ് എന്നാൽ ചായയിലെ ചില ചേരുവുകളിൽ കുറച്ച് മാറ്റം കൊണ്ടുവരികയാണെങ്കിൽ വളരെ ഹെൽത്തിയായി നമുക്ക് ചായ കുടിക്കാൻ സാധിക്കും

ചായ കുടിക്കുന്നതിനോടൊപ്പം ഒന്നോ രണ്ടോ കഷണം ഇഞ്ചി കൂടി അതിലേക്ക് ഇടുകയാണെങ്കിൽ ആന്റിഓക്സിഡന്റുകളുടെ ഒരു കലവറ അതിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത് ഇത് വളരെയധികം മികച്ചതാക്കി മാറ്റുന്നു ദഹനത്തെ സഹായിക്കുകയും തൊണ്ടവേദന ശമിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം തന്നെ ചായക്കൊപ്പം കുറച്ച് ഏലക്ക ഇടുന്നത് പണ്ടുമുതലേയുള്ള ഒരു രീതിയാണ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആന്റിഓക്സിഡന്റുകൾ നിയാസിൻ തുടങ്ങിയ വിറ്റാമിനുകൾ ആണ് ലഭിക്കുന്നത്. ചായ രുചികരമാകുന്നതിനോടൊപ്പം അസിഡിറ്റി കുറയ്ക്കുകയും തേയിലയുടെ കമർപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്

കറുവപ്പട്ട ചായയിലേക്ക് ചേർക്കുകയാണ് എങ്കിലും ഒരുപാട് ഗുണങ്ങൾ ചായയിലൂടെ ശരീരത്തിന് ലഭിക്കും. അതിൽ പ്രധാനമായ ഒന്ന് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് അതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സാധിക്കും ഇനി ചായയിൽ ഒരു തുളസിയില കൂടി ഇടുകയാണെങ്കിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ചായയിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പോരാടുകയും അത്തരം പ്രശ്നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. മഞ്ഞൾ കൂടി ചായയിലിടുകയാണെങ്കിൽ ആന്റിഓക്സിഡന്റ് ഇൻഫ്ളമീറ്റർ ഗുണങ്ങളും ചായയ്ക്ക് ലഭിക്കും അതോടൊപ്പം തന്നെ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും പെരുംജീരക വിത്തുകൾ ചായയിൽ ചേർക്കുന്നതും ദഹന പ്രശ്നങ്ങൾ മാറാൻ നല്ലതാണ് ഗ്രാമ്പൂ കൂടി ചായയിലേക്ക് ചേർക്കുകയാണെങ്കിൽ ചുമ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാവും. 

Tags