കരിക്കിന്റെ വെള്ളം മാത്രമല്ല കാമ്പും ആരോഗ്യത്തിന് നല്ലത്

google news
karikk

വെള്ളം കുടിക്കുന്നതിനൊപ്പം തണ്ണിമത്തന്‍, വെള്ളരിക്ക, ഷമാം തുടങ്ങിയവയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇതുപോലെതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു ഓപ്ഷന്‍ ആണ് കരിക്ക്. നല്ല കട്ട വെയിലത്ത് ഒരു കരിക്ക് കിട്ടിയാലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ തന്നെ പ്രയാസമായിരിക്കും.

കരിക്കിന്റെ വെള്ളം മാത്രമല്ല കാമ്പും ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ഒരു കൂളിങ് ഇഫക്ട് നല്‍കാന്‍ സഹായിക്കുന്നതാണ് കരിക്ക്. വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഇത് നല്ലതാണ്. കുടലിലെ ബാക്ടീരിയയെ ശക്തിപ്പെടുത്താനും കരിക്ക് കഴിക്കുന്നത് സഹായിക്കും. അതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താം.

നിയന്ത്രിക്കാന്‍ കഴിയാത്ത വീക്കം ആരോഗ്യത്തിന് ഹാനീകരമാണ്. വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കരിക്ക്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്നതാണ് മറ്റൊരു കാര്യം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കരിക്കില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡ്‌സ് (എംസിറ്റി) സഹായിക്കും. 

Tags