സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

strawberries
strawberries

ഒന്ന്

വിറ്റാമിൻ സി, ആന്തോസയാനിൻ, എലാജിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ സ്ട്രോബെറി ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൽക്കുള്ള സാധ്യത കുറയ്ക്കുന്നു.

രണ്ട്

സ്ട്രോബെറിയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. 

മൂന്ന്

നാരുകൾ, ഫ്ലേവനോയ്ഡുകൾ, പൊട്ടാസ്യം എന്നിവ പോലുള്ള ഹൃദയാരോഗ്യ പോഷകങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. സ്ട്രോബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

നാല്

സ്ട്രോബെറിയിൽ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്തോസയാനിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു. തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കുന്നതിന് ​ഗുണം ചെയ്യും.

അഞ്ച്

സ്ട്രോബെറിയിൽ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും നല്ല കാഴ്ച നിലനിർത്താൻ സഹായിക്കുന്ന മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ്റെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആറ്

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. 

ഏഴ്

സ്ട്രോബെറിയിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്. ദൈനംദിന ഭക്ഷണത്തിൽ കുറഞ്ഞ കലോറി പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകമാണ്.

എട്ട്

സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു പഴമാണ്.

ഒൻപത്

പതിവായി സ്ട്രോബെറി കഴിക്കുന്നത് മലവിസർജ്ജനം നടത്താനും മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

Tags