ആരോഗ്യ ഗുണങ്ങൾ സമ്പന്നമാണ് ഈ സ്വാദിഷ്ടമായ പഴം
ഏറെ സ്വാദിഷ്‌ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ് പ്ലം. രുചികരമായ ഈ പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഉണക്കിയ പ്ലം പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാൽ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.
പ്ലം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷണം നൽകും. ശക്തമായ ടിഷ്യൂകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലം മികച്ചതാണ്.
പ്ലം അഡ്രീനൽ ഗ്രന്ഥിയുടെ ക്ഷീണം മാറ്റുന്നു. ഇത് മുടി കൊഴിച്ചിൽ നിർത്തുന്നു. ഉയർന്ന ഇരുമ്പിന്റെ അംശവും മെച്ചപ്പെട്ട രക്തചംക്രമണ ഗുണവും ഉള്ളതിനാൽ ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ വിളർച്ച ഇല്ലാതാക്കാൻ ഇത് കഴിച്ചാൽ മതി. അയേൺ അടങ്ങിയ ഇവ അനീമിയ പോലുള്ള രോഗം ഇല്ലാതാക്കും.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണക്കിയ പ്ലം പഴം കഴിച്ചാൽ മതി. അല്ലെങ്കിൽ ഇതിന്റെ ജ്യൂസ് കുടിക്കുക.
ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. നല്ല കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
ഉണക്കിയ പ്ലം ജ്യൂസിൽ ധാരാളം വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിനും ശരീര വളർച്ചയ്ക്കും നല്ലതാണ്.
അസ്ഥികൾക്കുണ്ടാകുന്ന ക്ഷതം സന്ധിവേദന ഇവയൊക്കെ മാറ്റാൻ ഉണക്കിയ പ്ലം കഴിച്ചാൽ മതി.
ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ബാലൻസ് ചെയ്ത് കൊണ്ടുപോകാം.
ഉണക്കിയ പ്ലം കഴിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമാണ് മലബന്ധം തടയാം. ഉണക്കിയ പ്ലം ജ്യൂസ് കുടിക്കുക.
ഉണക്കിയ പ്ലം പഴം കൊണ്ടുണ്ടാക്കുന്ന ജ്യൂസ് കഴിച്ചാൽ മൂലക്കുരു നീക്കം ചെയ്യാം. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.
ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഇത് എന്നും ബാലൻസ് ചെയ്ത് കൊണ്ടുപോകാം. ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തെ ഇല്ലാതാക്കാം.
ദിവസവും ഉണക്കിയ പ്ലം പഴം മൂന്നോ ആറോ കഴിച്ചാൽ രക്തസമ്മർദ്ദം കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. ഹൃദ്രോഗം പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം.